Monday, 7 July 2014

എന്റെ തൂവാലയിൽ നീ
തുന്നി വെച്ച മേഘമൽഹാർ
മിഴികളിൽ പെയ്യുന്നു...
ഓരോ ചെടിയും ചിറകുവീശി
കുതിച്ചുയരുന്നത്, വിത്തിൽ
നിന്നാകാശത്തിലേക്ക്
പറക്കാനാണ്‌...
നിഴലുകളെ നിങ്ങളീശ്വരന്മാർ
നിറങ്ങൾ നോക്കായ്കയാൽ...
പാടാത്ത പാട്ടുകൾ പോലെ
മനോഹരം നിന്റെ പ്രണയം..

സർഗാത്മകത

 ഒരു വലിയ കഥ
ചുരുക്കിപ്പറഞ്ഞതൊരു
കവിത...
തുന്നി വെയ്ക്കുക എൻ  ജാലകങ്ങളിൽ
ഏകാന്ത നക്ഷത്രങ്ങൾ ...
നിന്നിൽ നിന്നെന്നിലേക്കുള്ള
നിശബ്ദ ദൂരങ്ങൾ...