ഏതോ കിനാവിൽ പൂത്തു നിൽക്കുന്ന കടമ്പു മരത്തിൽ നിന്നാകാശം നീലിമ കടം തേടി വാക്കുകളിൽ നിന്ന് സന്ധ്യ മൗനം കടം തേടി.. സന്ധ്യ തീർന്ന് പോകുമോ എന്ന് ഭയന്ന് മിഴികൾ, പറഞ്ഞു തീർക്കാൻ കൊതിച്ച വാക്കുകൾ മനസിൽ കവിതയായ് കനലു കെട്ടി..