Wednesday, 14 May 2014

പ്രണയി

നിന്നെ ഓർക്കാതിരിക്കുമ്പോഴാണ്‌
ഞാൻ ഞാനാകുന്നത്‌ ...
നിന്നെ ഓർക്കുമ്പോൾ,...
ഞാൻ വെറും പ്രണയി...

ഒറ്റക്കവിത

ഉറക്കം:
       സ്വപ്നത്തിലേക്കുള്ള നടവഴി
സ്വപ്നം:
       വീണു കിട്ടിയ മാമ്പഴം
പ്രണയം:
       അണ്ണാൻ കാരിയ സ്വപ്നം

വാമനൻ

നിന്റെ ഭൂമിയും ആകാശവും
ചുംബനത്താൽ അളന്നെടുക്കാൻ
വന്നവൻ ഞാൻ...
ഒരു കാറ്റും കുഞ്ഞുപൂവും പ്രണയിച്ചു
കാറ്റു പൂവിന്റെ ഹൃദയത്തിലലിഞ്ഞു...
നീ മുന്തിരി വള്ളി
തളിരിട്ട്‌, പൂവിട്ട്, എന്റെ
നെഞ്ചിൽ പടർന്ന്
ചുണ്ടിലെ മധുരത്താലെന്റെ
ഹൃദയത്തിൽ വീഞ്ഞു നിറച്ചവൾ...

കാമുകി

കതിരിടാത്ത പാടത്ത്,പണ്ടു
പതിര് പാകിയവൾ...

അന്ത്യനാളിൽ

മഴയെപ്പോലെ ഞാൻ
പെയ്തതിനും, പെയ്യാതിരുന്നതിനും
പഴി കേട്ടു.....