എന്നോ നിലച്ച് പോയൊരു ക്ലോക്ക്
ന്യൂ ഇയറിനെ നോക്കി കണ്ണു മിഴിക്കുന്നു..
വിനീതിന്റെ കവിതകൾ
Tuesday, 16 February 2021
അടപ്പ്
ഈ കൊലപാതകത്തിലോ, ഗൂഡാലോചനയിലോ പങ്കില്ല
സാഹചര്യത്തിന്റെ സമ്മർദ്ദം-
മൂലം മൂടി വെക്കേണ്ടി വന്നു..
വെട്ടി വെള്ളത്തിലിട്ടു
പുഴുങ്ങിയ കേസിലെ
പ്രതി അടപ്പ്
Sunday, 31 January 2021
നിന്റെ കണ്ണുകളെക്കുറിച്ച്
നക്ഷത്രമാലകൾ തിളങ്ങുമാകാശത്തിനിരുൾ ചൂഴും നിന്റെ കണ്ണുകൾ,
തിരമാലകളാലിലകളിൽ തീർക്കും കാറ്റിന്റെ ആഴങ്ങൾ നിൻ കണ്ണുകൾ,
അകലുവാനിനിയുള്ള ദൂരങ്ങൾ നദിയായ് നീളുമീ ഉറവുകൾ നിന്റെ കണ്ണുകൾ..
എന്റെ സ്വപ്നങ്ങളിൽ പെയ്തു വീഴുമീ കൊള്ളി മീനുകൾ....
Monday, 12 October 2020
Subscribe to:
Comments (Atom)