Friday, 27 June 2014

എനിക്കൊരു കവിത എഴുതണമെന്നു 
തോന്നുന്നു....
വില്ലു പോലെ വളഞ്ഞ നിന്റെ 
പുരികങ്ങളെക്കുറിച്ച്..
എനിക്കൊരു കവിത എഴുതണമെന്നു 
തോന്നുന്നു....
നരകത്തിനും, സ്വർഗത്തിനും അതിരിടുന്ന 
ഈ മിഴികളെക്കുറിച്ച്...
എനിക്കൊരു കവിത എഴുതണമെന്നു 
തോന്നുന്നു....
ഏകാന്തമായ ഈ ഭൂമിയിൽ നിന്ന് 
നക്ഷത്രങ്ങളിലേക്ക് തുറന്നിട്ട 
ആകാശത്തെക്കുറിച്ച്..
എനിക്കൊരു കവിത എഴുതണമെന്നു 
തോന്നുന്നു....
നിന്നെക്കുറിച്ച് മനസ്സിൽക്കുറിച്ച 
കവിതകളെക്കുറിച്ച്..
എനിക്കൊരു കവിത എഴുതണമെന്നു 
തോന്നുന്നു....
എന്റെ പ്രണയത്തെക്കുറിച്ച്...

എനിക്ക് എന്റെ കവിതയിലൂടെ 
പറയുവാൻ  തോന്നുന്നു,
ഒരിക്കലും എഴുതപ്പെടാൻ പോകാത്ത 
എന്റെ കവിതകളെയും, കാൽ-
പാടുകളെയും കുറിച്ച്..

No comments:

Post a Comment