ദൈവം മുന്തിരി സൃഷ്ടിച്ചു തന്റെ രക്തം അതിൽ പകർന്നു.. മനുഷ്യൻ തന്റെ ഹൃദയരക്തം സ്വന്തം അധരങ്ങളിലേക്കും..
നമ്മുടെ ഹൃദയങ്ങൾ തമ്മിൽ ദൂരമില്ലാതാകുമ്പോൾ നമുക്കിടയിൽ ഒരു ചുംബനത്തിന്റെ ദൂരം...
മരുഭൂമിയെപ്പോലെയും, കടലിനെപ്പോലെയും ഞാൻ മഴയ്ക്ക് കൊതിച്ചു..
ഞാനാകുന്ന മരുഭൂമിക്കു മുകളിൽ നീ മൗനമേഘങ്ങൾ മനസ്സിൽ സൂക്ഷിച്ചു...
നിന്റെ മനസ്സിലേക്ക് നയിക്കും ഞാനൊരു വാൾസ്ട്രീറ്റ് സമരം..
ചന്ദ്രന്റെ കണ്ണിൽ ഭൂമി- യിരുളിന്റെ കണ്ണാടി നോക്കി..
വെയിലിൽ നിന്നൊരു മഴവില്ല് കടം വാങ്ങാൻ ശലഭം ചിറകു വിരിച്ചിരുന്നു...
വെയിൽച്ചിറകും, കണ്ണിലടിക്കുന്ന കൊടുങ്കാറ്റുമായ് നീ അന്നു വന്നപ്പോൾ, എന്റെ ഉള്ളിൽ ഒരിക്കലും തോരില്ലെന്നു കരുതിയ ഒരു മഴ പെയ്യുന്നുണ്ടായിരുന്നു...
നീയില്ലാതെ ഞാനൊരു ഞായറിനെപ്പോലെ വിജനമായി..