Sunday, 30 November 2014

മഴത്തുമ്പിൽ നിന്നില-
ത്തുള്ളിയിലേക്കുള്ള നേരം
നിന്നിലേക്ക്‌ ഞാൻ
കൊതിക്കുന്ന ദൂരം..
എങ്കിലും നീയെനി-
ക്കാകാശ താരം...

നീ മഞ്ഞിന്റെ തണുപ്പ്‌,
മൗനത്തിന്റെ ആഴം
മഴക്കാറു പോലെയല്ലാത്ത
കടൽ പോലെ തെളിഞ്ഞ മൗനം..
കാറ്റിനെ കണ്ടില്ലെന്ന് നടിച്ച്‌ പാറുന്ന
തൂവൽ പോലെ നിന്റെ മിഴികൾ
എന്നിൽ നിന്ന് തെന്നി മാറിക്കൊണ്ടിരുന്നു..
ഞാൻ നിന്റെ ഒരു നോട്ടത്തിനായ്‌
കൊതിച്ചു- അതെന്നിലേക്ക്‌
വരില്ലെന്നറിഞ്ഞിട്ടും- ഒരേ സമയം
ഞാനതിനെ ഭയന്നു...
നീ മഞ്ഞിന്റെ തണുപ്പ്‌,
മൗനത്തിന്റെ ആഴം....

മരുന്ന്

മറവി മരുന്നെന്നറിഞ്ഞതിനാൽ
കഴിക്കാൻ മടിച്ചു...

പൂമരം പോലെ നീ
മുന്നിൽ നിന്നപ്പോൾ
എന്റെ ഹൃദയം ഒരു
മരംകൊത്തിയെപ്പോൽ
തുടിച്ചു....

Tuesday, 4 November 2014

മഴവില്ലിനേക്കാൾ മനോഹരമായ
ആകാശത്തിനു കീഴിൽ
മാലാഖയേക്കാൾ മനോഹരിയായ്‌
നീയെന്നരികിൽ..
സൂര്യൻ എന്റെ ചായകോപ്പയിൽ
സന്ധ്യ ചാലിക്കുമ്പോൾ
നീയും, ഞാനുമീ ചുവപ്പിലലിയുന്നു...