കാടും വെയിലുമെന്ന പോലെ നീയും ഞാനും, പരസ്പരം ഹൃദയത്തിൽ നിറഞ്ഞ്....
വിരൽ മുറിഞ്ഞ ഞാൻ മുന്നിൽ വീണക്കമ്പികൾ ചിറകൊടിഞ്ഞ ഞാൻ മുകളിൽ നീലാകാശം നീയില്ലാതെ ഞാൻ മുന്നിൽ ജീവിതം...
എന്റെ കവിതകളാകാശ മേഘങ്ങൾക്കൊപ്പം പൊഴിയാനൊരു തണുത്ത വിരലിന്റെ സ്പർശം കാത്തു കിടന്നു...
മൗനത്തിന് പാടാനറിയുമെന്ന് ഞാനറിഞ്ഞത് നിന്റെ കണ്ണിലൂടെയാണ്…
നീ ഒരു പുഞ്ചിരി, ഞാൻ മഴ നനഞ്ഞ മണ്ണ്…
രാത്രി മുഴുവൻ മഴ നിന്നെക്കുറിച്ച് പാടിക്കൊണ്ടേയിരുന്നു....
ഞാനീ തിരകൾ എണ്ണിക്കൊണ്ടിരുന്നു, നീ എന്റെ കയ്യിലെ വിരലുകളും.. സന്ധ്യയാവോളം....
ഞാൻ, നീയാകുന്ന കവിതയുടെ വെറും വിവർത്തകൻ..