ഒരുമിച്ച് ആകാശ ചെരുവിൽ ഒരു
സാന്ധ്യ നക്ഷത്രം നൊക്കിക്കാണാം
മേഘച്ചുവപ്പിനു മീതെ രാത്രി കറുപ്പിന്റെ
കവിത കുറിക്കുന്നത് കാണാം
കാറ്റായും കടലായും പ്രകൃതി, കാതിൽ നിന്റെ പേരു മന്ത്രിക്കുമ്പോൾ
ഒരു നിമിഷം കുറുനിര വീണ നിന്റെ
നെറ്റിത്തടത്തിലേക്ക് നോക്കിനിൽക്കാം..
മനസ്സിലടിക്കും കൊടുങ്കാറ്റിനെ ഒരു
നിശ്വാസത്തിനുള്ളിലാക്കി കടലാസിൽ
കവിതയായി കുറിക്കാം...
No comments:
Post a Comment