ഒരു ചിത്രത്തിലും പകർത്താനാവില്ല
എനിക്ക്..
നിന്റെ കണ്ണുകളിലെ അനന്തത..
നിന്റെ വിരലുകൾ തേടുന്ന
അദൃശ്യ ശലഭങ്ങൾ..
നിനക്ക് ചുറ്റും പെയ്യുന്ന
തൂവലുകൾ..
നിന്നെ നോക്കുന്ന എന്റെ
ആത്മാവിലെ ശൂന്യത...
Wednesday, 29 April 2015
Friday, 24 April 2015
Sunday, 19 April 2015
മുൻകാല പ്രണയിനിക്ക്..
പ്രണയം എന്തെന്നു
പഠിപ്പിച്ചത് നീയായിരുന്നു..
പ്രണയം എന്തല്ല
എന്ന് പഠിപ്പിച്ചതും..
Saturday, 18 April 2015
Friday, 17 April 2015
ഇന്നലെ രാവിൽ നിന്നിരുളളന്നു വെച്ച
മരപ്പൊത്തിൽ ഒരു കിളി
മൗനത്തിന്റെ മുട്ടയിടുന്നു,
ഇനിയത് വിരിഞ്ഞ് പാട്ടാകും..
കാറ്റിനും കാലത്തിനും ഇടയിലേക്ക്
കടലിന്റെ നിശ്വാസം ഒരു കാർമ്മേഘത്തിലൊളിക്കുന്നു,
ഇനിയത് പെയ്ത് നീർത്തുള്ളികളാകും..
ഇന്നിനും നാളേക്കും, നിനക്കുമെനിക്കുമിടയിൽ നമ്മൾ
മറന്നു വെച്ച മൗനം ഇനിയെന്താകും ?
Subscribe to:
Comments (Atom)