തല കൊയ്തിട്ട കാറ്റിനെതിരെ മർമ്മരത്തിന്റെ മുദ്രാവാക്യം മുഴക്കി കരിയിലകൾ..
എരിഞ്ഞ് തീരുമ്പോഴും തലക്ക് തീവെച്ചവനെതിരെ കരിങ്കൊടി കാട്ടിയ സിഗററ്റ് കുറ്റികൾ..
കുഴിച്ച് മൂടിയ മണ്ണിന്റെ നെഞ്ചിലേക്ക് ആഴ്‌ന്നിറങ്ങി വിത്ത്..
വറ്റിക്കുവാൻ വന്ന വെയിലിനെ ചിതറിച്ച് മഴത്തുള്ളി.
ചെറുത്ത് നിൽപ്പുകൾക്ക് മഴവില്ലിന്റെ മനോഹാരിതയുണ്ടെന്ന്, കൊരുക്കുന്ന കണ്ണുകൾ കൊണ്ട് കവിതയെഴുതി ഫാസിസ്റ്റ് കാലത്തെ പ്രണയം..
No comments:
Post a Comment