നിലാവും നീയും ചേർന്നെഴുതിയ കവിതക്ക് പേരാണ് രാത്രി..
മകരമാസ മേഘം ചോർന്ന
മഞ്ഞിന്റെ മേലാപ്പ് ചൂടുന്ന
രാവിന്റെ പേരാണ് പ്രണയം..
നമുക്കായ് സന്ധ്യയിട്ടിട്ടു പോയ
ചുവപ്പിനെ കവിളിൽ ചാർത്തി
നിൽപൂ ചെമ്പകം, മെല്ലെ
നീ എടുത്തു കൊൾക
ഇന്നത്തെ പകലിന്റെയും രാത്രിയുടെയും
കഥയാ ഇതളുകളിൽ ചുണ്ടിനാൽ
കുറിച്ചു വെക്കൂ നാളെയുള്ളവർ
വായിക്കട്ടെ..
No comments:
Post a Comment