Sunday, 8 December 2019

നീയണയാതെ പോകുന്ന നാൾ
എന്നിലെ വെളിച്ചമണയുന്നു,
മഞ്ഞിൽ മരവിക്കും മുൻപിലായ്‌
ശിശിരമെന്റെ ഇലകൾ
പൊഴിച്ചു കളയുന്നു..
പാഴായി പോകാതിരിക്കുവാൻ
ഞാനെന്റെ പാട്ടുകൾ
ചില്ലു കുപ്പിയിലടച്ച്‌
കാറ്റിൽ ഒഴുക്കി വിടുന്നു..
എന്റെ വേരുകൾ
ആകാശത്തിലേക്ക്‌ വിടരുന്നു,
എന്റെ ചിറകുകൾ
മണ്ണിലേക്ക്‌ പടരുന്നു..
ഹൃദയത്തിന്റെ ചുവപ്പ്‌
കണ്ണിലേക്കും,മണ്ണിലേക്കും
വിണ്ണിലേക്കും പടരുന്നു..

No comments:

Post a Comment