ഒരപ്പൂപ്പൻ താടിയുടെ കൂട്ട് പോയ കാറ്റ് തിരിച്ച് വരാതിരുന്നതെന്തെന്ന് ആരെങ്കിലുമറിഞ്ഞിരുന്നെങ്കിൽ..
അവസാനം കണ്ടത് പാറയിടുക്കിലേക്കിറങ്ങി
പോകുന്ന മലഞ്ചെരിവിലെ കായാമ്പൂവുകളായിരുന്നു
ആരും നിലവിളിയൊന്നും കേട്ടിരുന്നില്ല, മൂളിപ്പാട്ടൊരെണ്ണം കേട്ടുവോ എന്ന്
മുത്തനൊരു മരം സംശയം പറഞ്ഞു
ഈ ചെരുവിലപ്പോൾ മഴയുണ്ടായിരുന്നെന്നൊരു
മയിലാഞ്ചി ചെടിയോർത്തു..
നനഞ്ഞുതിർന്നു കാണണം അപ്പൂപ്പൻ താടി ആഴങ്ങളിലേക്ക്..
കാറ്റിനെന്തു പറ്റി, ആരെങ്കിലുമൊന്നറിഞ്ഞിരുന്നെങ്കിൽ..
ഭാരമില്ലാത്തവനല്ലേ വീണു മരിക്കില്ലായിരിക്കും..