നിൻ കവിളിലേക്കിരച്ചെത്തുന്ന
രക്തശോഭക്ക്, പൊട്ടു തൊട്ട
സാന്ധ്യാകാശം പശ്ചാത്തലമേകുമ്പോൾ
തുമ്പപ്പൂവിൻ നിറമുള്ള
വസ്ത്രാഞ്ചലത്തിനു ഞൊറിയിട്ട്
കാറ്റ് മാലാഖച്ചിറക് നൽകുമ്പോൾ
കാലടികളിൽ തരിച്ച് നിൽക്കുന്ന
മണൽത്തരികളുടെ പുളകം
തിരമാലകൾ കവർന്ന് പോകുമ്പോൾ..
തെങ്ങിൻ തലപ്പുകളിൽ
ചേക്കേറിയ പക്ഷികൾ
നിന്റെ ചുണ്ടിലെ പാട്ടു
കവരുവാൻ ചിറകു തേടുന്നു..
ഈ കാറ്റും കടലും
ആകാശവും എന്റെ ഹൃദയത്തിനുള്ളിൽ തടവിലാകുന്നു..
എന്റെ നിമിഷങ്ങളിൽ യുഗങ്ങൾ
കടന്നു പോകുന്നു...
No comments:
Post a Comment