സോളമന്റെ കവിതകളിൽ നുരഞ്ഞ
മുന്തിരിനീര് ആകാശത്തിന്റെ
ചുണ്ടിൽ പകർന്ന് വിട വാങ്ങിയ
രക്തസൂര്യൻ ...
ആകാശത്തിന്റെ ചില്ലയിൽ പൂത്ത
നക്ഷത്രത്തിൽ നിന്ന് നക്ഷത്രത്തിലേക്ക്
തേൻ കുടിച്ച് ചിറക് വീശി പായുന്ന
മദിച്ച മേഘങ്ങൾ ...
സന്ധ്യക്കപ്പുറത്ത് നിന്നൊരു പകലിന്റെ
പൊൻവെയിലാൽ കവിളിൽ സ്വർണ്ണം
പൂശിയ ചന്ദ്രന്റെ ചുണ്ടിൽ നിന്നു
പരന്നൊഴുകിയ നിലാവിന്റെ
പുഞ്ചിരി ...
മനസ്സിൽ നിന്ന് ആഗ്രഹങ്ങൾ ആകാശ-
ത്തേക്ക് പറന്നുയർന്നു
വിളിച്ചു കൂവുന്നു....
"നിന്റെ ചില്ലയിൽ വസന്തമാകണമെനിക്ക്....."
മുന്തിരിനീര് ആകാശത്തിന്റെ
ചുണ്ടിൽ പകർന്ന് വിട വാങ്ങിയ
രക്തസൂര്യൻ ...
ആകാശത്തിന്റെ ചില്ലയിൽ പൂത്ത
നക്ഷത്രത്തിൽ നിന്ന് നക്ഷത്രത്തിലേക്ക്
തേൻ കുടിച്ച് ചിറക് വീശി പായുന്ന
മദിച്ച മേഘങ്ങൾ ...
സന്ധ്യക്കപ്പുറത്ത് നിന്നൊരു പകലിന്റെ
പൊൻവെയിലാൽ കവിളിൽ സ്വർണ്ണം
പൂശിയ ചന്ദ്രന്റെ ചുണ്ടിൽ നിന്നു
പരന്നൊഴുകിയ നിലാവിന്റെ
പുഞ്ചിരി ...
മനസ്സിൽ നിന്ന് ആഗ്രഹങ്ങൾ ആകാശ-
ത്തേക്ക് പറന്നുയർന്നു
വിളിച്ചു കൂവുന്നു....
"നിന്റെ ചില്ലയിൽ വസന്തമാകണമെനിക്ക്....."
No comments:
Post a Comment