നീയണയാതെ പോകുന്ന നാൾ
എന്നിലെ വെളിച്ചമണയുന്നു,
മഞ്ഞിൽ മരവിക്കും മുൻപിലായ്
ശിശിരമെന്റെ ഇലകൾ
പൊഴിച്ചു കളയുന്നു..
പാഴായി പോകാതിരിക്കുവാൻ
ഞാനെന്റെ പാട്ടുകൾ
ചില്ലു കുപ്പിയിലടച്ച്
കാറ്റിൽ ഒഴുക്കി വിടുന്നു..
എന്റെ വേരുകൾ
ആകാശത്തിലേക്ക് വിടരുന്നു,
എന്റെ ചിറകുകൾ
മണ്ണിലേക്ക് പടരുന്നു..
ഹൃദയത്തിന്റെ ചുവപ്പ്
കണ്ണിലേക്കും,മണ്ണിലേക്കും
വിണ്ണിലേക്കും പടരുന്നു..
Sunday, 8 December 2019
Monday, 21 October 2019
Tuesday, 24 September 2019
Sunday, 21 July 2019
Tuesday, 7 May 2019
Tuesday, 19 March 2019
നിറഞ്ഞ് നിറഞ്ഞൊഴുകുന്നുണ്ട് പലവഴികളിൽ നിന്ന് ഹൃദയത്തിലേക്ക് നിന്നോടുള്ള സ്നേഹം
നനഞ്ഞ് നനഞ്ഞ് മനസൊരു കടലാസ് വഞ്ചി പോലെ നിലച്ച് പോകുന്നു..
പന്നൽച്ചെടികൾ കൈത്തണ്ടയിൽ പതിച്ച പരാഗ ധൂളികളാൽ എഴുതുന്നു നാം, സ്വപ്നം പോലെ മനോഹരവും, മാഞ്ഞ് പോകുന്നതുമായ വരുംകാലത്തിന്റെ വെയിൽ ചിത്രങ്ങൾ..
കാലം തന്നെ കാറ്റിനോട് പറയട്ടെ "വറ്റിച്ച് കളയരുതേ മഞ്ഞു തുള്ളിയിലടച്ച ഈ ഓർമ്മമഴവില്ലുകൾ"..
Subscribe to:
Comments (Atom)