മൗനം പാടുന്ന വഴിത്താരയിൽ
കാറ്റ് തൂങ്ങി മരിച്ച
മരച്ചില്ലകൾക്കു കീഴിൽ,
വിതുമ്പലടക്കുന്ന കാലടി
ശബ്ദങ്ങൾക്ക് മുകളിലൂടെ
ഞാൻ നടന്നു...
അന്നൊരു അരുവിക്കരയിൽ
എന്റെ കയ്യിൽ ചേർത്ത നിൻ
വിരൽത്തുമ്പ് പോലെ
ഘനീഭവിച്ച ഹൃദയം..
അന്നു നനുത്ത മുടിയിലൂർന്ന
നീർത്തുള്ളി ഇന്നു കാൽ
വിരലിനെ ഉപ്പു രുചിപ്പിക്കുന്നു..
ഞാൻ വീഴുകയാണ് ആകാശത്തിന്റെ
അനന്തതയിലേക്ക്...
ഞാൻ മടങ്ങുകയാണ് കടലിന്റെ
അഗാധതയിലേക്ക്..
വിട തരൂ, ഇനി വേണ്ട മിഴിനീർ..
മൗനത്തിന്റെ സ്വന്തമായ ചുണ്ടുകൾ
ശബ്ദം തേടി പോകേണ്ട..
ഇനി ഞാൻ പോകുന്നു, എന്റേതു
മാത്രമായ നിന്റെ ഓർമ്മകളും കൊണ്ട്...
No comments:
Post a Comment